സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് മധുരരാജയെക്കാണാനായി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. 9 വര്‍ഷത്തിന് ശേഷം രാജയ്ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഇത്തവണത്തെ വരവിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഏപ്രില്‍ 12നാണ് ചിത്രമെത്തുന്നത്. പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തുന്ന ട്രെയിലറായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
maduraraja collection- prediction by santhosh pandit